കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. ബന്ധു നിയമന വിഷയത്തില്‍ ലോകായുക്തയുടെ ഉത്തരവിലാണ് രാജി. രാജി ഗവര്‍ണര്‍ക്ക് കൊടുക...
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. ബന്ധു നിയമന വിഷയത്തില്‍ ലോകായുക്തയുടെ ഉത്തരവിലാണ് രാജി. രാജി ഗവര്‍ണര്‍ക്ക് കൊടുക്കുകയും ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്തു. ലോകായുക്തയുടെ വിധിക്കെതിരെ കെ.ടി ജലീല്‍ നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.
പിണറായി മന്ത്രിസഭയിലെ രാജിവയ്‌ക്കേണ്ടി വന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. ബന്ധു ടി.കെ അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് കെ.ടി ജലീലിന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതാവുകയായിരുന്നു.
Keywords: K.T Jaleel, Resigns, Pinarayi government, Government


COMMENTS