കൊല്ലം: പത്തനാപുരത്ത് എല്‍.ഡി.എഫില്‍ തമ്മിലടി. സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറും സി.പി.ഐ നേതാക്കളും തമ്മിലാണ് ഇവിടെ പോര്‍വിളി നടന്നത്. മണ...
കൊല്ലം: പത്തനാപുരത്ത് എല്‍.ഡി.എഫില്‍ തമ്മിലടി. സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറും സി.പി.ഐ നേതാക്കളും തമ്മിലാണ് ഇവിടെ പോര്‍വിളി നടന്നത്.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ സി.പി.ഐ നേതാക്കള്‍ കാലുവാരുമെന്ന് പരക്കെ ആക്ഷേപമുണ്ടെന്നും അത് ഒഴിവാക്കാന്‍ നേതാക്കള്‍ തന്നെ പത്രസമ്മേളനം വിളിച്ച് വിശദീകരണം നല്‍കണമെന്നുമുള്ള ഗണേഷ്‌കുമാറിന്റെ വാക്കുകളാണ് സി.പി.ഐ നേതാക്കളെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് തങ്ങള്‍ക്കെതിരെ ആരോപിച്ച ആക്ഷേപം എം.എല്‍.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാക്കള്‍ പ്രകോപിതരാകുകയായിരുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമായിട്ടും വേദിയിലെ സി.പി.എം നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു.
Keywords: K.B Ganesh Kumar, CPI leaders, Election, Pathanapuram


COMMENTS