തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്നും ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് നെഗറ്റീവായ ശേഷം മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയാണെന്നും അദ്ദേഹം പൊതു പരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എങ്കിലും ശ്രദ്ധിക്കണമെന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് മാറിയതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Covid - 19, Chief minister, Health minister, Protocol

							    
							    
							    
							    
COMMENTS