തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ...
തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുഖമില്ലെന്ന കാരണം പറഞ്ഞ് സ്പീക്കര്‍ ഒഴിവാകുകയായിരുന്നു.
തുടര്‍ന്നാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം വസതിയിലെത്തി നാലു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തത്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് നടപടി. വീണ്ടും ഞായറാഴ്ച വിശദമായ ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Customs, Speaker, Questioned, Today


COMMENTS