തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കടകളും ഹോട്ടലുകളും രാത്രി 9 ന് അടയ്ക്കണം. പൊതു പരിപാടികളില്‍ 200 പേരിലധികം ഒത്തുകൂടുവാന് പാടില്ല. ഇത്തരം പരിപാടികള്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല.
മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് എന്നിവ സംയുക്തമായി ഹോം ഡെലിവറി ഒരുക്കും, ടെലി മെഡിസിന് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇന്നു മുതല്‍ ബസുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.
ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തുടങ്ങിയ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
Keywords: Covid restrictions, Kerala, Two weeks, Government
COMMENTS