ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം കുതിച്ചുയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപന...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം കുതിച്ചുയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,68,912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ നിരക്കാണിത്.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ  സംസ്ഥാനങ്ങളിലാണ് രോഗവ്യാപന നിരക്ക് കൂടുതലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 
രാജ്യത്ത് ആകെയുള്ളതില്‍ 47.22 ശതമാനം രോഗബാധിതര്‍ ഇവിടെയാണുള്ളത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവയാണ് രോഗവ്യാപന നിരക്ക് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് രോഗബാധാ നിരക്കിനൊപ്പം മരണനിരക്കും ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 904 മരണമാണ് രേഖപ്പെടുത്തിയത്.
Keywords: Covid cases, Including Kerala, Maharashtra
 

 
							     
							     
							     
							    
 
 
 
 
 
COMMENTS