കൊച്ചി: മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ടെക്‌നോ ഹൊറര്‍ സിനിമ ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്നു പിന്‍വലിച്ചു. ...
ഏപ്രില്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുന്നതിനിടെയാണ് കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുന്നത്. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചതുര്‍മുഖം ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കോവിഡിനെതിരെ ജാഗ്രത ശക്തമാക്കേണ്ട സാഹചര്യമുണ്ടായതിനാല്‍ വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഈ അവസ്ഥ മാറുമ്പോള്‍ സിനിമ തിരികെ തിയേറ്ററുകളിലെത്തുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക എന്നാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Keywords: Chathurmugham cinema, Covid, Withdrawn, Manju Warrier
 

 
							     
							     
							     
							    
 
 
 
 
 
COMMENTS