കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഈ മാസം 23 ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണ് വിജിലന്‍സ് കോടതി നട...
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഈ മാസം 23 ലേക്ക് മാറ്റി. ജഡ്ജി അവധിയായതിനാലാണ് വിജിലന്‍സ് കോടതി നടപടി.
കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ കണ്ണൂരെയും കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ അരക്കോടി രൂപയും വിദേശ കറന്‍സികളും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
എന്നാല്‍ പണം ബന്ധുവിന്റെ ഭൂമിയിടപാട് കാര്യത്തിനാണെന്നും കറന്‍സികള്‍ കുട്ടികളുടെ ശേഖരമാണെന്നുമാണ് ഷാജിയുടെ വിശദീകരണം.
പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വിജിലന്‍സിനോട് ആവശ്യപ്പെട്ട കെ.എം ഷാജി തനിക്കെതിരെയുള്ള നീക്കം ആസൂത്രിതമാണെന്നും വ്യക്തമാക്കി.
Keywords: K.M Shaji, Case, Shifted, Apil 23, Vigilance
COMMENTS