കൊല്ലം: സീരിയല്‍ നടന്‍ ആദിത്യനെതിരെ കേസെടുത്ത് ചവറ പൊലീസ്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയെന്നും കാട്ടി ഭാര്യയും നടിയുമായ അമ്പിളി ദേവി...
അമ്മയെന്നോ ഭാര്യയെന്നോ എന്തിന് ഒരു സ്ത്രീയെന്നോ ഉള്ള പരിഗണന പോലും കാട്ടാതെ തന്നെ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നും ഇല്ലാത്ത തെളിവുകള്‍ കാട്ടി അപമാനിച്ചുവെന്നും കാട്ടിയാണ് അമ്പിളി പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി തനിക്ക് ബന്ധമുണ്ടെന്നും അതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നും ആദിത്യന്‍ വെല്ലുവിളിച്ചതായും എന്നിരുന്നാലും തനിക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും അമ്പിളി ദേവി പറഞ്ഞു.
Keywords: Case, Adityan, Actress Ambili devi, Complaint, Police
COMMENTS