ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടുചെയ്യാനെത്തിയ നടന്‍ അജിത്തിനെ തടസപ്പെടുത്തി ഒരുകൂട്ടം ആരാധകര്‍. ഭാര്യ നടി ശാലിനിക്കൊപ്പമെത്തിയ അജിത്തിനൊപ്പം...
ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടുചെയ്യാനെത്തിയ നടന്‍ അജിത്തിനെ തടസപ്പെടുത്തി ഒരുകൂട്ടം ആരാധകര്‍. ഭാര്യ നടി ശാലിനിക്കൊപ്പമെത്തിയ അജിത്തിനൊപ്പം സെല്‍ഫിയെടുക്കാനായി ആരാധകര്‍ തിരക്കുകൂട്ടുകയായിരുന്നു.
തുടര്‍ന്ന് ക്ഷമനശിച്ച നടന്‍ ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയും തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിക്കുകയുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ആളുകള്‍ തിരക്കുകൂട്ടിയതാണ് താരത്തിനെ ചൊടിപ്പിച്ചത്.
അവസാനം തിരക്കുകൂട്ടാതിരിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച ശേഷം അജിത്ത് ഫോണ്‍ തിരികെക്കൊടുക്കുകയും ചെയ്തു.
Keywords: Actor Ajith, Vote, Selfie, With wife


COMMENTS