ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി രാജിവച്ചൊഴിഞ്ഞത് ബിജെപിക്കു കനത്ത ക്ഷീണമ...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി രാജിവച്ചൊഴിഞ്ഞത് ബിജെപിക്കു കനത്ത ക്ഷീണമായി.
സംസ്ഥാന ബിജെപിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായ വേളയിലാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിച്ചത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ നേതൃത്വം ആലോചിക്കുന്നതിനിടെയാണ് രാജിയെന്നും സൂചനയുണ്ട്.
ഇന്നു വൈകുന്നേരം നാലു മണിയോടെ രാജ് ഭവനിലെത്തിയ റാവത്ത് ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജികത്ത് കൈമാറുകയായിരുന്നു.
ഇന്നു രാവിലെ ബിജെപി അദ്ധ്യക്ഷന്‍ ജെപി നഡ്ഡയെ റാവത്ത് കണ്ടിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു.
റാവത്തിന് ജനപിന്തുണ നഷ്ടമായെന്നും അദ്ദേഹം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും പല എംഎല്‍എമാരും ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം റാവത്തിനെതിരേ വാളെടുത്തത്.
അഴിമതിക്കേസുകള്‍ റാവത്തിനെതിരെ നേരത്തെ തന്നെയുണ്ട്. ഏതാനും ദിവസം മുന്‍പ് ചമോലിയിലുണ്ടായ മഞ്ഞുമലയിടിച്ചില്‍ ദുരന്തം കൈകാര്യം ചെയ്തതിലെ വന്‍വീഴ്ചയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരായ ആയുധമായി എതിരാളികള്‍ ഉയത്തുന്നത്.
മഞ്ഞുമലയിടിച്ചിലിനെ തുടര്‍ന്നുള്ള പ്രളയത്തില്‍ പെട്ട 132 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതു സര്‍ക്കാരിനെതിരേ ജനരോഷം ശക്തമാക്കുകയും ചെയ്തു.
റാവത്തിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ 2017ലാണ് അധികാരമേറ്റത്. 70 അംഗ സഭയില്‍ ബിജെപിക്ക് 57 എംഎല്‍എമാരുണ്ട്.
സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ പാര്‍ട്ടി തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുവെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന ആഘാതം പാര്‍ട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കിയേക്കും.
Keywords: Uttarakhand, Chief Minister, Trivendra Singh Rawat, Chattisgarh Chief Minister, Raman Singh , Rajya Sabha member Dushyant Gautam, BJP, Dehradun, N.D. Tiwari
COMMENTS