ഹരിപ്പാട്: കരുനാഗപ്പള്ളി പന്മന സ്വദേശികളായ മൂന്നു യുവാക്കള്‍ വീയപുരം അമ്പലക്കടവില്‍ മുങ്ങിമരിച്ചു. ഒരാള്‍ മുങ്ങുന്നതുകണ്ടു രക്ഷിക്കാനിറങ്ങിയ...
ഹരിപ്പാട്: കരുനാഗപ്പള്ളി പന്മന സ്വദേശികളായ മൂന്നു യുവാക്കള്‍ വീയപുരം അമ്പലക്കടവില്‍ മുങ്ങിമരിച്ചു. ഒരാള്‍ മുങ്ങുന്നതുകണ്ടു രക്ഷിക്കാനിറങ്ങിയവരാണ് മരിച്ച മറ്റു രണ്ടു പേര്.
പന്മന സ്വദേശികളായ കീപ്പള്ളില്‍ രാജേന്ദ്രന് പിള്ളയുടെ മകന് ശ്രീജിത്ത് (24), പന്മന മാവേലി പരിയാരത്ത് പുത്തന്‍വീട്ടില്‍ കമറുദ്ദീന്റെ മകന് സജ്ജാദ് (25), പന്മന തറയില്‍ പുത്തന്‍വീട്ടില്‍ അലിയാരുകുഞ്ഞിന്റെ മകന് അനീഷ് (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. സുഹൃത്തുക്കളായ അഞ്ച് പേരാണ് കടവില്‍ കുളിക്കാനെത്തിയത്. ഇതില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങുന്നതുകണ്ട് രക്ഷിക്കാനായി മറ്റുള്ളവരും ഇറങ്ങുകയായിരുന്നു.
സുജിത്, ഹാരിസ് എന്നിവര്‍ രക്ഷപ്പെട്ടു. സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാക്കള്‍ നദിയില്‍ കുളിക്കാനായി പോവുകയായിരുന്നു.
Keywords:
COMMENTS