തിരുവനന്തപുരം: ഈ മാസം നാലു ദിവസം രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കും. മാര്‍ച്ച് 13 മുതല്‍ നാലു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുന്...
തിരുവനന്തപുരം: ഈ മാസം നാലു ദിവസം രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കും. മാര്‍ച്ച് 13 മുതല്‍ നാലു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുന്നത്. 13 ന് രണ്ടാം ശനിയാഴ്ച, 14 ന് ഞായറാഴ്ച, 15, 16 തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്.
11 ന് ശിവരാത്രി ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 15, 16 തീയതികളില്‍ 10 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെയും പണിമുടക്ക് കാര്യമായി ബാധിക്കും.
Keywords: Bank holidays, This month, 4 days
COMMENTS