ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ വധിച്ചു. ഒരു സൈനികന് പരിക...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിരത്തെത്തുടര്ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിനിടയില്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
കൊല്ലപ്പെട്ടവര്‍ ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ അവസാനിച്ചതായി സുരക്ഷാസേന അറിയിച്ചു.
Keywords: Terrorists, Jammu Kasmir, Killed, Encounter
COMMENTS