സ്പീക്കര്‍ സ്വകാര്യ അപ്പാര്‍ട്ടുമെന്റിലേക്കു ദുരുദ്ദേശ്യത്തോടെ ക്ഷണിച്ചു, ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി പുറത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിലെ ഫ്‌ളാറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തന്നെ വിളിച്ചുവരുത്തി...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിലെ ഫ്‌ളാറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തന്നെ വിളിച്ചുവരുത്തിയെന്ന സ്വപ്നാ സുരേഷിന്റെ മൊഴി പുറത്ത്.

പേട്ടയിലെ മാരുതം അപ്പാര്‍ട്ട്മെന്റിലെ ഫ് ളാറ്റിലേക്കാണത്രേ സ്പീക്കര്‍ വിളിച്ചത്. ഈ ഫ് ളാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്ക് സ്വപ്‌ന നല്കിയ മൊഴിയില്‍ പറയുന്നു.

ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിനൊപ്പമുള്ള  മൊഴിപ്പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

 സ്പീക്കറെ കാണാന്‍ സരിത്തിനൊപ്പമാണ് താന്‍ മാരുതം ഫ് ളാറ്റിലേക്ക് പോയത്. അവിടെ തനിക്ക് സുരക്ഷിതത്വം തോന്നാനായി, ഫ് ളാറ്റ് തന്റേതാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. 

അവിടെ സ്പീക്കറുടെ താത്പര്യങ്ങള്‍ക്കു വഴങ്ങിയില്ല. അക്കാരണത്താല്‍, മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതെയായെന്നും സ്വപ്ന മൊഴികൊടുത്തിരിക്കുന്നു. 

ശ്രീരാമകൃഷ്ണന് മിഡില്‍ ഈസ്റ്റ് കോളേജില്‍ നിക്ഷേപമുണ്ടെന്നും പേട്ടയിലെ ഫ് ളാറ്റ് മറ്റൊരാളുടെ പേരിലാണ് വാങ്ങിയിരിക്കുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ ഉടമ സ്പീക്കറാണെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു.

പണമടങ്ങിയ ബാഗ് സരിത്തിന് സ്പീക്കര്‍ കൈമാറുന്നതിന് താന്‍ സാക്ഷിയാണ്. സരിത്തും സന്ദീപും അവരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കറെ ആവശ്യപ്പെട്ടത് ഈ പണം കൈമാറ്റത്തിനു മുന്‍പാണ്. ഇവരുടെ ആവശ്യമനുസരിച്ചു സ്പീക്കറെ ഉദ്ഘാടനത്തിന്  താനാണ് ക്ഷണിച്ചതെന്നും സ്വപന പറയുന്നു.

സൗജന്യമായി താന്‍ ഒന്നും ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ അപ്പോള്‍ പ്രതികരിച്ചത്. ഇതോടെ, സ്പീക്കറെ നേരിട്ടുപോയി ക്ഷണിക്കാന്‍ സരിത്തിനോടും സന്ദീപിനോടും ആവശ്യപ്പെട്ടു. 

സരിത്തും സന്ദീപും വളരെ വിലകൂടിയ ഒരു വാച്ചുമായാണ്  സ്പീക്കറുടെ ഓഫീസില്‍ പോയത്. അവരുടെ ക്ഷണം സ്വീകരിച്ച് സ്പീക്കര്‍ ഉദ്ഘാടനത്തിനെത്താമെന്നു സമ്മതിച്ചു. ഈ വാച്ച് ഇടപാടിനു ശേഷമാണ് സന്ദീപും സരിത്തുമായി സ്പീക്കര്‍ കൂടുതല്‍ അടുത്തത്. 

ഇവരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി പ്രമോട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറോട് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. 

സര്‍ക്കാര്‍ മേഖലയില്‍ കടക്കുന്നതിനായി ഏതാനും  കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സൗജന്യമായി ഡീകാര്‍ബണൈസ് ചെയ്തുനല്‍കാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചു. ഇതിനു ശേഷം സംസ്ഥാനത്താകെ ഇത്തരം പ്രവൃത്തിക്കുള്ള കരാര്‍ നല്‍കാമെന്നും ഇരുവര്‍ക്കും ഉറപ്പു കിട്ടിയിരുന്നു. 

സ്പീക്കറെ താന്‍ ആദ്യമായി കാണുന്നത് യുഎഇ കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങിലാണ്. അന്ന് സ്പീക്കര്‍ എന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി. പിന്നീട് പതിവായി വിളിക്കാനും വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാനും തുടങ്ങിയെന്നും സ്വപ്‌ന പറയുന്നു.

ഔദ്യോഗിക വസതിയിലേക്ക് പലവട്ടം സ്പീക്കര്‍ ക്ഷണിച്ചു. കുറച്ചുനാളത്തേക്ക് മാത്രമാണ് തനിക്കു കാലാവധിയെന്നും അതിനുള്ളില്‍ കുറച്ച് സമ്പാദ്യമുണ്ടാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. കോണ്‍സുല്‍ ജനറലിനോട് ഇക്കാര്യം പറയാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. 

പിന്നീട് ഇക്കാര്യം താന്‍ കോണ്‍സുല്‍ ജനറലിനോട് പറഞ്ഞു. അതിനു ശേഷം അവര്‍ തമ്മില്‍ ബന്ധപ്പെട്ടു. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനും യുഎഇ കോണ്‍സുലേറ്റില്‍ നടന്ന എല്ലാ അനധികൃത ഇടപാടുകളെക്കുറിച്ചും അറിയാമായിരുന്നു.

Summary: The speaker Sreeramakrishnan maliciously invited me into his private apartment, and Swapna Suresh's statement came out with serious allegations.

Keywords:  The speaker, Sreeramakrishnan, maliciously,  private apartment,  Swapna Suresh, Fold Smuggling Case, Sivasnkar

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: സ്പീക്കര്‍ സ്വകാര്യ അപ്പാര്‍ട്ടുമെന്റിലേക്കു ദുരുദ്ദേശ്യത്തോടെ ക്ഷണിച്ചു, ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി പുറത്ത്
സ്പീക്കര്‍ സ്വകാര്യ അപ്പാര്‍ട്ടുമെന്റിലേക്കു ദുരുദ്ദേശ്യത്തോടെ ക്ഷണിച്ചു, ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നയുടെ മൊഴി പുറത്ത്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvCFRPnghQTVeHA41MxeI1xppgKmqoIPAT95L9HDzEEhWUQT7JJnuDTZQMiXtNaubjoRWv8AVXb8ek2DhOIjSvPsIiCMKJPtDTW-idg3G8KE2nPj2pKb-kDZR675OVOkmYs1VAlC4jEbOD/s320/swapna+sures.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvCFRPnghQTVeHA41MxeI1xppgKmqoIPAT95L9HDzEEhWUQT7JJnuDTZQMiXtNaubjoRWv8AVXb8ek2DhOIjSvPsIiCMKJPtDTW-idg3G8KE2nPj2pKb-kDZR675OVOkmYs1VAlC4jEbOD/s72-c/swapna+sures.png
www.vyganews.com
https://www.vyganews.com/2021/03/sreeramakrishnan-maliciously-invited-me.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/03/sreeramakrishnan-maliciously-invited-me.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy