കൊച്ചി: സംസ്ഥാനത്ത് സ്പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. അരി നല്‍കുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ച...
കൊച്ചി: സംസ്ഥാനത്ത് സ്പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. അരി നല്‍കുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
അതേസമയം അരിവിതരണം തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ നടപടിയെന്നു കാട്ടി പ്രതിപക്ഷ നേതാവാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.
ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പായാണ് സംസ്ഥാനത്ത് സ്പെഷ്യല്‍ അരി വിതരണം നടത്താന്‍ തീരുമാനിച്ചതെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപ നിരക്കില്‍ അരി വിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Keywords: High court, Special rice distribution, Election commission, Stay
COMMENTS