തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ശബരിമല വിഷയത്തില്‍ ഖേദംപ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്...
തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ശബരിമല വിഷയത്തില്‍ ഖേദംപ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് മന്ത്രി തുറന്നു സമ്മതിക്കുകയാണ്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള തീരുമാനം എന്തുതന്നെ ആയാലും വിശ്വാസികളുമായി ചര്‍ച്ചചെയ്തു മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കൂയെന്ന് മന്ത്രി വ്യക്തമാക്കി. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രതിപക്ഷ കക്ഷികള്‍ ശബരിമല വിഷയം ചര്‍ച്ചാവിഷയമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനമെന്നത് ശ്രദ്ധേയമാണ്.
Keywords: Sabarimala women entry issue, Minister Kadakampalli Surendran
COMMENTS