സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരത്ത് നേമം നിയമസഭാ മണ്ഡലത്തെ ചൊല്ലിയുള്ള സസ്പെന്സിനു സമാപ്തിയാവുന്നു. അത്ഭുതങ്ങളൊന്നും ഇനി സംഭവിച്ചില...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
നേമത്ത് സ്ഥാനാര്ത്ഥിയാവണമെന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നുവെന്നു കെ മുരളീധരന് സ്ഥിരീകരിച്ചു. മുരളീധരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിക്കുകയും ചെയ്തു.
നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിനെ നേരത്തേ തന്നെ മുരളി അറിയിച്ചിരുന്നതാണ്. എന്നാല്‍, നേമത്തു വിജയിച്ചു വരികയും ഭരണം യുഡിഎഫിനു കിട്ടുകയും ചെയ്താല്‍ മുരളി മുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന ആശങ്ക എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. അതിനാല്‍, നേരത്തേ മുരളിയുടെ പേര് ഇരു ഗ്രൂപ്പുകളും വെട്ടിയതാണ്. ഒടുവില്‍ കാര്യങ്ങള്‍ മുരളീധരനിലേക്കു തന്നെ എത്തുകയാണ്.
കോണ്‍ഗ്രസിനു കൈവിട്ടുപോയ വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റും വടകര ലോക്സഭാ സീറ്റും തിരിച്ചുപിടിച്ചുകൊടുത്ത നേതാവാണ് മുരളീധരന്. അദ്ദേഹം മാറിയപ്പോള്‍ വട്ടിയൂര്‍ക്കാവ് സിപിഎം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നേമത്ത് ബിജെപിയെ തറപറ്റിക്കാന്‍ മുരളി തന്നെ വേണമെന്ന ചിന്തയിലാണ് പാര്‍ട്ടി ഒടുവില്‍ എത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ നിറുത്താനാണ് ഹൈക്കമാന്‍ഡ് ആദ്യം ആലോചിച്ചത്. ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
പക്ഷേ, ഇന്നലെ ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ ചാണ്ടിയെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വളഞ്ഞുവച്ചിരുന്നു. അദ്ദേഹത്തെ പുതുപ്പള്ളിയില്‍ നിന്നു വിട്ടുകൊടുക്കില്ലെന്നായിരുന്നു പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെയായിരിക്കുമെന്നു സ്ഥീരീകരിക്കപ്പെട്ടത്.
Keywords: K Muraleedharan, Nemam, Oommen Chandy
COMMENTS