കൊച്ചി: സംസ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഗുരുവായൂര്‍, തലശേരി, ദേവ...
കൊച്ചി: സംസ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഗുരുവായൂര്‍, തലശേരി, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളാണ് തങ്ങളുടെ പത്രിക തള്ളിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഈ വിഷയത്തില്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും അതിലിടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരം ഹര്‍ജികളില്‍ ഇടപെടുന്നതില്‍ നിയമപരമായ പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി തുടര്‍ന്നും പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ഇതോടെ ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ലാതായി.
Keywords: B.J.P candidates, Nomination, Election commission, Highcourt
COMMENTS