കൊച്ചി: സംസ്ഥാന ക്രൈംബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഇ.ഡിക്കെതിരെ കേസെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന...
കൊച്ചി: സംസ്ഥാന ക്രൈംബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഇ.ഡിക്കെതിരെ കേസെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും തങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള രേഖകള്‍ ആവശ്യപ്പെടണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇ.ഡിക്കെതിരെ മൊഴി നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇ.ഡിക്കെതിരെ കേസെടുത്തത്.
Keywords: ED, Government, CBI, Highcourt


COMMENTS