ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍....
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍.
ശിവശങ്കര്‍ ജാമ്യത്തിലിരിക്കെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന തരത്തിലുള്ള സര്‍ക്കാരിന്റെ നീക്കം നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുയെന്നും കാട്ടിയാണ് ഇ.ഡി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
നിലവില്‍ എം.ശിവശങ്കറിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നുള്ള ഇ.ഡിയുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
Keywords: E.D, M.Sivsankar, Bail
COMMENTS