കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്കി ...
കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്കി കസ്റ്റംസ്. നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന വാദം ഉന്നയിച്ച് അവര്‍ ഹാജരായിരുന്നില്ല.
ആദ്യം അവരുടെ വട്ടിയൂര്‍ക്കാവിലെ വിലാസത്തിലായിരുന്നു നോട്ടീസ് അയച്ചത്. രണ്ടാംതവണ കണ്ണൂരിലെ വിലാസത്തിലും എ.കെ.ജി സെന്ററിലെ ഫ്ളാറ്റിന്റെ വിലാസത്തിലും അയച്ചിരുന്നു. ഇമെയില്‍ വഴിയും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ കിട്ടിയില്ലെന്ന നിലപാടിലാണ് അവര്‍.
ഇനിയും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് കസ്റ്റംസ് നീങ്ങാനാണ് സാധ്യത. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ വിനോദിനിയോട് ചോദ്യംചെയ്യലിന് ഹാജരാകേണ്ടന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Keywords: Customs notice, Vinodini Balakrishnan, 3 times, CPM
COMMENTS