കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട...
കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പരാതിക്കാരി സംഭവം നടന്നുയെന്ന് പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ ഇല്ലായിരുന്നെന്നും പരാതിക്കാരി അന്നേ ദിവസം അവിടെ എത്തിയതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അടുത്തിടെ ഈ കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2018 ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. തുടര്‍ന്ന് അടുത്തിടെ പരാതിക്കാരിയുടെ പരാതിയെ തുടര്‍ന്ന് കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.
സി.ബി.ഐ കേസന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് അയച്ച സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Oommen Chandi, CBI, Crime branch, Solar case
COMMENTS