മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ...
മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ് അജാസ് ഖാന്‍.
ലഹരി കടത്തുകാരന്‍ ഷാദാബ് ബതാതയെ ചോദ്യചെയ്തപ്പോഴാണ് അജാസ് ഖാനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട് അന്ധേരി, ലോഖന്ദ്വാല എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.


COMMENTS