തിരുവനന്തപുരം: വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ക്രമക്കേട് കണ്ടെത്തിയ ...
തിരുവനന്തപുരം: വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ക്രമക്കേട് കണ്ടെത്തിയ ബൂത്തുകളില്‍ കള്ളവോട്ട് തടയാന്‍ മുഴുവന്‍ സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിക്കും.
ഇരട്ടവോട്ടുള്ളവരുടെ പേരുകള്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് നല്‍കും. പേര് ഒഴിവാക്കാനാവാത്തതിനാല്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കും. അതേസമയം പട്ടികയില്‍ ഇതരസംസ്ഥാനക്കാരും ഇടംപിടിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചു. വോട്ടര്‍ പട്ടിക കുറ്റമറ്റമാകുന്നതുവരെ തിരഞ്ഞടുപ്പ് മാറ്റിവയ്ക്കണമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
Keywords: Voters list, Allegation, Election commission, Highcourt
COMMENTS