കൊച്ചി: ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തി...
കൊച്ചി: ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. കോടതി അലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാനാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്.
സുമിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് കെ.ജെ ജേക്കബാണ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചത്. കസ്റ്റംസിന്റെ വിശദീകരണം കേട്ടശേഷം അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്കുകയാണെങ്കില് കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി സി.പി.എമ്മിന് മുന്നോട്ടുപോകാനാകും.
Keywords: Sumit Kumar, A.G, Notice, Court
COMMENTS