തിരുവനന്തപുരം: നടന് ദേവനും മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ പന്തളം പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്...
തിരുവനന്തപുരം: നടന് ദേവനും മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ പന്തളം പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു.
കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപിയിലെത്തിയത്. ദേവന്റെ നവ കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു.
കെ. സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപന വേദിയിലാണ് ഇരുവരും ബിജെപി പക്ഷത്തെത്തിയത്.
മകളെ പോലെ 17 വര്‍ഷം കരുതിയ പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന് പറഞ്ഞു. ന്യൂനപക്ഷവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള വ്യക്തിയാണ് താന്‍. സിനിമയില്‍ വന്നിട്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല. കോളേജ് കാലം മുതല്‍ കെഎസ്യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന് പറഞ്ഞു.
ബിജെപിയില്‍ ചേരാനുള്ള തീരുമാനം ഒരുപാട് ആലോചിച്ച ശേഷമാണ് എടുത്തത്. മതപണ്ഡിതരോടും ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളോടും ചര്‍ച്ച നടത്തി. നാടിന് നന്മവേണമെങ്കില് ബിജെപിയില്‍ ചേരണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുകയായിരുന്നു. ബിജെപി നേടാന്‍ പോകുന്നത് വലിയൊരു ജനമുന്നേറ്റമാണ്. ഇനി എന്നും ബിജെപിയ്ക്കൊപ്പം ഉണ്ടാകുമെന്നും ദേവന് പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ കളക്ടറുമായിരുന്ന കെ.വി ബാലകൃഷ്ണന്, നടി രാധ, സംവിധായകന് വിനു കിരിയത്ത് എന്നിവരും അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
മുന്‍ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പ്രതാപനെ ഇത്തവണ അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചിരുന്നു.
COMMENTS