ചെന്നൈ: തമിഴ്ചിത്രം സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ അര്‍ഹത നേടി. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍താരം ...
ചെന്നൈ: തമിഴ്ചിത്രം സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ അര്‍ഹത നേടി. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയും മലയാളി നടി അപര്‍ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ തന്നെ ചിത്രം ഓസ്‌കാറിന് മത്സരിക്കുന്ന വിവരം അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നാണ് ചിത്രം. ജനറല്‍ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്.
ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസ് ചെയ്തത്.ഉര്‍വശി, പരേഷ് റാവല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
Keywords: Soorarai pottru, Oscar race, Tamil film, Sudha Kongara


COMMENTS