വയനാട്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കേരളത്തില്‍. ഡല്‍ഹിയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്...
വയനാട്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി കേരളത്തില്‍. ഡല്‍ഹിയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് വയനാട്ടില്‍ ട്രാക്ടര്‍ റാലി നടക്കും.
റാലിയില്‍ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതു പരിപാടികളിലും രാഹുല്‍ പങ്കെടുക്കും. ബുധനാഴ്ച രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
COMMENTS