കോട്ടയം: കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. കോട്ടയം മെഡിക്കല്‍ കോളേജ്...
കോട്ടയം: കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം ഗുരു കുടമാളൂര്‍ കരുണാകരന്‍ നായരുടെ മരുമകനാണ്.
കേന്ദ്ര - സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Kathakali, Mathur Govindan kutty, Passes away. Kottayam

							    
							    
							    
							    
COMMENTS