തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ വീണ്ടും വിവാദത്തില്‍. കോളേജ് അദ്ധ്യാപക നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടു എന്നാരോപിച്ച് ജലീലിനെതിരെ ഗവര്...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ വീണ്ടും വിവാദത്തില്‍. കോളേജ് അദ്ധ്യാപക നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടു എന്നാരോപിച്ച് ജലീലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ ലാറ്റിന്‍ ഭാഷാ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാനാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്.
മന്ത്രി ഇടപെട്ട് പുറത്തിറക്കിയ ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സര്‍വകലാശാലയുടെ അവകാശങ്ങളില്‍ മന്ത്രി ഇടപെടുന്നു എന്നു കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ ലാറ്റിന്‍ ഭാഷാ അദ്ധ്യാപകനും പ്രിന്‍സിപ്പാളുമായ ഡോ.ഫാ വി.വൈ ദാസപ്പനെയാണ് ഇതേ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാന്‍ മന്ത്രി ഇടപെട്ടത്. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്മെന്റിന്റെ അപേക്ഷ പരിഗണിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയായിരുന്നു.
അതേസമയം ഈ അദ്ധ്യാപകന്റെ അപേക്ഷ നേരത്തെ സര്‍വകലാശാല തള്ളിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് അദ്ധ്യാപകന്റെ യോഗ്യതകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍വകലാശാലയോടു നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Minister K.T Jaleel, Allegation, Governor, University
COMMENTS