ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ഈ മാസം 19 ന് പുറപ്പെടുവിച്ച വിവാദ പോക്‌സോ നിയമപ്രകാരമുള്ള വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാക...
ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ഈ മാസം 19 ന് പുറപ്പെടുവിച്ച വിവാദ പോക്‌സോ നിയമപ്രകാരമുള്ള വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വസ്ത്രത്തിനു മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിയമപ്രകാരം കുറ്റകരമാവില്ലെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
ലൈംഗികാതിക്രമക്കേസില്‍ കീഴ്‌ക്കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചയാള്‍ നല്‍കിയ അപ്പീലിലായിരുന്നു വിചിത്രമായ ഹൈക്കോടതി ഉത്തരവ്. ഇയാളെ പോക്‌സോ സെക്ഷന്‍ 8 ല്‍ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
COMMENTS