ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാട...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. 
വാക്‌സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് രാജ്യത്തെ ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി ലോകത്തെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ത്യ തുടക്കമിട്ടതെന്ന് വ്യക്തമാക്കി.
വാക്‌സിനേഷന് രണ്ടു ഡോസുകളുണ്ടെന്നും ആദ്യഘട്ട വാക്‌സിനുശേഷവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രണ്ടാംഘട്ട വാക്‌സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: Covid vaccination, PM Modi, Inaguration
 

 
							     
							     
							     
							    
 
 
 
 
 
COMMENTS