ന്യൂഡല്‍ഹി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കും. ഹൈക്കമാഡിന്റേതാണ് ...
ന്യൂഡല്‍ഹി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കും. ഹൈക്കമാഡിന്റേതാണ് തീരുമാനം. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഉമ്മന്‍ ചാണ്ടിക്ക് നല്‍കാനാണ് യോഗത്തില്‍ തീരുമാനം.
അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നതിനാല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നതായി വിലയിരുത്തിയാണ് ഹൈക്കമാന്‍ഡ് നടപടി.
Keywords: Congress, Oommen Chandi, Niyamasabha election


COMMENTS