തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ജി. കാര്‍ത്തികേയന്‍ മാധ്യമ പുരസ്‌കാരത്തിന് മെട്രൊ വാര്‍ത്ത അസോസിയേറ്റ് എഡിറ്റര്‍ എം.ബി സന്തോഷ് അര്‍ഹനായി....
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ജി. കാര്‍ത്തികേയന്‍ മാധ്യമ പുരസ്‌കാരത്തിന് മെട്രൊ വാര്‍ത്ത അസോസിയേറ്റ് എഡിറ്റര്‍ എം.ബി സന്തോഷ് അര്‍ഹനായി.
2019 ഡിസംബര്‍ 23 മുതല്‍ 30 വരെ മെട്രൊ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച ജനാധിപത്യ ശ്രീകോവിലിലെ വേറിട്ട കാഴ്ചകള്‍ എന്ന പരമ്പരയാണ് അച്ചടി വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയത്.
തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീരാഗത്തില്‍ പരേതനായ കെ. മാധവന്‍ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എല്‍. പ്രലീമയാണ് ഭാര്യ. ഗവ. ആയുര്‍വേദ കോളെജ് രണ്ടാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥി എസ്.പി ഭരത്, ചങ്ങനാശേരി പ്ലാസിഡ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി എസ്.പി ഭഗത് എന്നിവര്‍ മക്കളാണ്.
നോവലുകളും കഥാ സമാഹാരങ്ങളും ഉള്‍പ്പെടെ ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
Keywords: MB Santhosh, Media, Kerala Assembly, Journalist


COMMENTS