തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എം.ഡി ബിജു പ്രഭാകര്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്ത...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എം.ഡി ബിജു പ്രഭാകര്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തുകയാണെന്നും പണം തട്ടിയെടുക്കുകയാണെന്നും അവര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ചു.
കെ.എസ്.ആര്‍.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് പഠിച്ചപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കണ്ടെത്തിയതെന്നും ജീവനക്കാരെ പിരിച്ചുവിടുകയല്ല മറിച്ച് എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം പല ജനപ്രതിനിധികളും സ്വന്തം ക്രഡിറ്റിനുവേണ്ടി അവരുടെ മണ്ഡലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി വണ്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: KSRTC M.D, Employees, Serious allegations
 

 
							     
							     
							     
							    
 
 
 
 
 
COMMENTS