തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്ന ജോലി കേരള പൊലീസ് അവസാനിപ്പിക്കുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത...
തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്ന ജോലി കേരള പൊലീസ് അവസാനിപ്പിക്കുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ ജോലി ആരോഗ്യ വകുപ്പിനു നല്‍കിക്കൊണ്ട് പിന്മാറാന് ഡിജിപി ലോകനാഥ് ബെഹ്റ ഉത്തരവിട്ടത്.
കോവിഡ് രോഗികളുടെ എണ്ണം വളരെ ഉയര്‍ന്നു നിന്ന ഘട്ടത്തിലാണു സമ്പര്‍ക്കപട്ടിക തയാറാക്കുന്നതിന് പൊലീസ് ഇടപെട്ടത്. ഇതിനായി വ്യക്തികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വിവാദത്തിനും ഇടയാക്കിയിരുന്നു.
ഇതിനൊപ്പം കോവിഡ് ഡ്യൂട്ടി പൂര്‍ത്തിയാക്കി വരുന്ന പൊലീസുകാരോടു സ്റ്റേഷന് ഡ്യൂട്ടിക്ക് ഹാജരാകാനും ഡിജിപി നിര്‍ദേശം നല്കി.
Keywords: Kerala Police, Covid, Community Spread, Loknath Behra, DGP
COMMENTS