തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം നടക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധന...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം നടക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതാണ് ഈ ബജറ്റിലെ പ്രധാന പ്രഖ്യാപനം. ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ദ്ധിപ്പിച്ച് 1600 രൂപയാക്കി.
കാര്‍ഷിക മേഖലയിലും ശ്രദ്ധ കൊടുത്തുള്ള പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി, നെല്ല് നാളികേരം തുടങ്ങിയവയുടെ സംഭരണവില ഉയര്‍ത്തി. കോവിഡ് ചികിത്സ സൗജന്യമാക്കാന്‍ സര്‍ക്കാരിനു സാധിച്ചതായി വ്യക്തമാക്കിയ ധനമന്ത്രി കോവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാരിന്റെ പ്രയത്‌നങ്ങളും എടുത്തുകാട്ടി.
Keywords: Kerala budjet, Government, Covid 19
 

 
							     
							     
							     
							    
 
 
 
 
 
COMMENTS