ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തകര്‍ന്ന ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കടലില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി. ജക്കാര്‍ത്ത തീരത്...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തകര്‍ന്ന ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കടലില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി.
ജക്കാര്‍ത്ത തീരത്തുനിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യുസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു.
ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കിളിമന്താന്‍ പ്രവിശ്യയിലെ പോന്റ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി 737-500 മോഡല്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.
ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ അമ്പതിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇവരില്‍ ആറു പേര്‍ കുട്ടികളാണ്.
Keywords: Indonesia, Plane, Srivijaya Airline


COMMENTS