സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സമരമുഖത്തുള്ള കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലി...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സമരമുഖത്തുള്ള കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നു കേന്ദ്രവും പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പുമില്ലെന്നു കര്‍ഷകരും നിലപാടെടുത്തതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്.
വെള്ളിയാഴ്ച അടുത്ത ഘട്ട ചര്‍ച്ച നടത്തും. സമരം നീട്ടി കര്‍ഷരെ ക്ഷീണിപ്പിച്ച് സമന്വയത്തിലെത്തിക്കാമെന്ന ചിന്തയിലാണ് കേന്ദ്രം. ഇന്നത്തെ ചര്‍ച്ചയില്‍, താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്ന് കേന്ദ്രം ആവര്‍ത്തിച്ചു.
സമരത്തിനിടെ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച കര്‍ഷകര്‍ ആരംഭിച്ചത്.സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിക്കണമെന്നും എല്ലാവരും രണ്ട് മിനുട്ട് എഴുന്നേറ്റ് നില്‍ക്കണമെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് പറയുകയും കേന്ദ്രമന്ത്രിമാരടക്കം എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.
കാര്‍ഷിക നിയമങ്ങളുമായി ഏറെ ഏറെ മുന്നോട്ടു പോയെന്നും അതിനാല്‍ നിയമം പിന്‍വലിക്കുക എളുപ്പമല്ലെന്നുമുള്ള നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, നിലവിലുള്ള മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
കഴിഞ്ഞതവണ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് വന്നത് നാലിന അജണ്ട മുന്‍നിര്‍ത്തി ആയിരുന്നു. ഇതില്‍ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിലും വൈദ്യുതി ചാര്‍ജ് സംബന്ധിച്ച നിയമത്തിലും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായിരുന്നു. മാത്രം പോരെന്നും നിലവിലെ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
ഡല്‍ഹി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് വേയില്‍ മാര്‍ച്ച് നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. 26നു ഡല്‍ഹിയില്‍ സമാന്തര റിപ്പബ്ലിക് പരേഡും നടത്താനും കര്‍ഷകര്‍ക്ക് ആലോചനയുണ്ട്.
COMMENTS