തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യാനൊരുങ്ങി കസ്റ്റംസ്. അടുത്ത ആഴ്ച നോട്ടീസ് നല്‍കാതെ അനൗദ്യോഗി...
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യാനൊരുങ്ങി കസ്റ്റംസ്. അടുത്ത ആഴ്ച നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യംചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചോദ്യംചെയ്യുമെന്നാണ് സൂചന.
കസ്റ്റംസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യംചെയ്യാന്‍ തടസമില്ലെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി.
ഗള്‍ഫില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നുള്ള പ്രതികളുടെ മൊഴിയില്‍ കഴമ്പുണ്ടെന്നുകണ്ടാല്‍ കസ്റ്റംസ് നിയമനടപടികളുമായി മുന്‍പോട്ടുപോകുമെന്നാണ് സൂചന.
Keywords: Dollar case, Speaker, Customs, Niyamasabha


COMMENTS