ബീജിങ്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരെ വിലക്കി ചൈന. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമേറ്റ് 15 മിനി...
ബീജിങ്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരെ വിലക്കി ചൈന. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമേറ്റ് 15 മിനിട്ടിനുള്ളിലാണ് ട്രംപിന്റെ 28 വിശ്വസ്തര്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഇവര്‍ക്ക് ചൈനയില്‍ മാത്രമല്ല ഹോങ്കോങ്, മക്കാവൂ എന്നിവിടങ്ങളിലും പ്രവേശിക്കാനാവില്ലെന്ന് ചൈന വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
നേരത്തെ ടിബറ്റ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തി എന്നാരോപിച്ച് ചൈനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Keyworda: China, America, Trump, Joe Biden,
COMMENTS