ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് യു.പി പൊലീസ്. കര്‍ഷക റാലിക്കിടെ കര...
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് യു.പി പൊലീസ്. കര്‍ഷക റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റു മരിച്ചുയെന്ന് ട്വീറ്റ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കര്‍ഷകന്‍ വെടിയേറ്റു മരിച്ചുയെന്നായിരുന്നു കര്‍ഷകരുടെ ആരോപണം. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പൊലീസ് ദൃശ്യങ്ങള്‍ സഹിതം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് നടപടി.
ഇന്ത്യ ടുഡെ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തകന്‍ മൃണാള്‍ പാണ്ഡെ, എഡിറ്റര്‍ സഫര്‍ അഗ, ഖ്വാമി ആവാസ്, കാരവാന്‍ മാസിക എഡിറ്റര്‍മാരായ പരേഷ് നാഥ്, അനന്ത് നാഗ്, വിനോദ് കെ ജോസ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Keywords: Case, Shashi Tharoor M.P, U.P police, Tweet
 

 
							     
							     
							     
							    
 
 
 
 
 
COMMENTS