കൊച്ചി: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു...
കൊച്ചി: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു.
അയ്യപ്പനെ വീണ്ടും വിളിപ്പിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് 7.15 ന് അവസാനിച്ചു.
കേസിലെ പ്രതി സ്വപ്നാ സുരേഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്തത്. സ്പീക്കറുടെ ഓഫീസില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റില്‍ പാഴ്സലുകള്‍ എത്തിയതുമായി ബന്ധപ്പെട്ട് അയ്യപ്പന് അറിയാമെന്ന് കസ്റ്റംസിന് സ്വപ്ന മൊഴി കൊടുത്തിരുന്നു.
സ്പീക്കറുടെ വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ വന്നു. സ്വപ്ന സുരേഷും സന്ദീപും മറ്റു പ്രതികളുമായിട്ടുള്ള ബന്ധം, വിദേശയാത്രകള്‍, ഇതില്‍ സ്പീക്കറുടെ ഇടപെടല്‍, സ്പീക്കറും സ്വപ്നയുമായിട്ടുള്ള സൗഹൃദം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചോദ്യങ്ങള്‍ വന്നിരുന്നു.
വ്യക്തിപരമായ ചോദ്യങ്ങളില്‍ പലതിനും ഉത്തരം നല്‍കാതെ അയ്യപ്പന് ഒഴിഞ്ഞുമാറി.
മൂന്നു പ്രാവശ്യം നോട്ടീസ് കിട്ടിയ ശേഷമാണ് അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരായത്.
Keywords: Ayyappan, Customs, Swapna Suresh, Sreeramakrishnan
COMMENTS