തിരുവനന്തപുരം: സിസ്റ്റര്‍ അഭയവധക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും ശിക്ഷ വിധിച...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയവധക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. പുറമെ അഞ്ചു ലക്ഷം രൂപ വീതം പിഴയും തെളിവ് നശിപ്പിക്കലിന് ഏഴു വര്‍ഷം ശിക്ഷയും തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനില്‍കുമാര്‍ വിധിച്ചു.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വിധിച്ചു. രാവിലെ 11ന് ശിക്ഷാവിധിയില്‍ വാദം കേട്ടശേഷം ശിക്ഷ വിധിക്കുകയായിരുന്നു.
പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. കാന്‍സര്‍ രോഗവും പ്രായവും പരിഗണിച്ച് ശിക്ഷ കഴിയുന്നത്ര കുറച്ചു തരണമെന്ന് തോമസ് കോട്ടൂര്‍ അഭ്യര്‍ത്ഥിച്ചു. വൃക്കരോഗവും പ്രമേഹവും ഉണ്ടെന്നും നിരപരാധിയാണെന്നും സെഫിയും കോടതിയില്‍ ഫറഞ്ഞു.
പ്രതികളെ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചിരുന്നു. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധിവരുന്നത്. ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഫാദര്‍ തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും അടച്ചിരുന്നു.
രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കലിനെ കോടതി നേരത്തേ വെറുതെ വിട്ടിരുന്നു. 1992 മാര്‍ച്ച് 27നാണ് പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ അഭയയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.
COMMENTS