ലക്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വീട്ടു തടങ്കലില്‍. അഖിലേഷിന്റെ വീടിനു പുറത്ത് പ...
ലക്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വീട്ടു തടങ്കലില്‍. അഖിലേഷിന്റെ വീടിനു പുറത്ത് പൊലീസ് വളയുകയും ബാരിക്കേഡുകള്‍ തീര്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച കിസാന്‍ പദയാത്രയില്‍ അഖിലേഷ് പങ്കെടുക്കുന്നതു തടയാനാണ് പൊലീസ് നടപടി. അഖിലേഷ് കര്‍ഷക പ്രതിഷേധം നയിക്കുമെന്ന് അറിയിച്ചിരുന്ന റോഡുകള്‍ പൊലീസ് അടച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിവാദ നിയമങ്ങള്‍ റദ്ദാക്കണമെന്ന് നേരത്തെ സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി സംസ്ഥാനവ്യാപകമായി കിസാന്‍ പദയാത്രയ്ക്ക് അഖിലേഷ് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദസര്‍ക്കാര്‍ നടപടി.
Keywords: Akhilesh Yadav, House arrest, Samajwadi party, Kisan yatra
COMMENTS