ചെന്നൈ: വിഖ്യാത വയലിന്‍ വിദ്വാന്‍ പ്രൊഫ. ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. രാജ്യ...
ചെന്നൈ: വിഖ്യാത വയലിന്‍ വിദ്വാന്‍ പ്രൊഫ. ടി എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.
രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തില്‍ അധികം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ 1928 ലാണ് ജനനം. മൂന്നാം വയസ്സുമുതല്‍ അച്ഛന്റെ കീഴില്‍ വയലിന്‍ അഭ്യസിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖരുടെ കച്ചേരികളില്‍ വയലിന്‍ വായിച്ചിട്ടുണ്ട്.
പരേതരായ എ നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനാണ്. ഭാര്യ: കമല. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍.
കേന്ദ്ര സംഗീതനാടക അക്കാഡമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
Keywords: Violin, TN Krishnan, Padmabhushan, Chembai Vaidyanatha Bha


COMMENTS