കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് ജൂവലറി തട്ടിപ്പ് കേസില്‍ എം.എല്‍.എ എം.സി ഖമറുദ്ദീനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഖമറുദ്ദീ...
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് ജൂവലറി തട്ടിപ്പ് കേസില്‍ എം.എല്‍.എ എം.സി ഖമറുദ്ദീനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഖമറുദ്ദീന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനൊന്നാം തീയതിയിലേക്ക് മാറ്റി.
ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡി കാലാവധി ചുരുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയാണ് ഖമറുദ്ദീന്‍. അതേസമയം ഈ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ഒളിവിലാണ്.
Keywords: MLA, M.C Kamaruddin, Police custody


COMMENTS