ടെഹ്റാൻ . ഇറാനിലെ മുതിർന്ന ആണവ - മിസൈൽ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫുക്രിസ ദേ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു തലസ്ഥാനമായ ടെഹ്റാനിൽ അദ്ദേഹ...
ടെഹ്റാൻ . ഇറാനിലെ മുതിർന്ന ആണവ - മിസൈൽ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫുക്രിസ ദേ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
തലസ്ഥാനമായ ടെഹ്റാനിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആണ് സദേ കൊല്ലപ്പെട്ടത്.
പിന്തുടർന്നെത്തിയ സംഘം കാറിന് നേരെ വെടിയുതിർത്തു. തൊട്ടുപിന്നാലെ ഉണ്ടായ ചെറു സ്ഫോടനത്തിൽ കാറിനു സാരമായ കേടുപാട് ഉണ്ടാവുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഫുക്രിസ ദേയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് പിന്നിൽ ഇസ്രായേലും അമേരിക്കയും ആണെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.
ഇറാൻറെ ആണവ - മിസൈൽ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്ന ഫക്രിസദേ യെ ഇസ്രയേൽ ചാരസംഘടന ദീർഘകാലമായി ഉന്നയിച്ചിട്ടുള്ളതാണ് .
ഈ സംഭവത്തോടെ പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം വീണ്ടും കലുഷിതമാകുകയാണ്.
Keywords: Iran, scientist, Murder, Israel, US
COMMENTS