തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ, ഇന്ന് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചു.
രോഗബാധയെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്റെ ഓഫീസിലെ പ്രധാന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിരീക്ഷണത്തില്‍ പോകുമോ എന്ന കാര്യം വ്യക്തമല്ല.
അറസ്റ്റിലായ എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനായ രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാന്‍ രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം നോട്ടീസ് കൊടുത്തിരുന്നു. ഇതു സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലുമാക്കിയിരുന്നു.
ഫലത്തില്‍ കോവിഡ് രവീന്ദ്രന് അനുഗ്രഹമായിരിക്കുകയാണ്. ഇ ഡിക്കു മുന്നില്‍ ഹാജരാകുന്നതിന് തയ്യാറെടുക്കാന്‍ അ്ദ്ദേഹത്തിന് കൂടുതല്‍ സമയം കിട്ടുകയാണ്. തെളിവുകള്‍ എതിരായാല്‍ രവീന്ദ്രനെയും അറസ്റ്റുചെയ്യാനായിരുന്നു ഇ ഡിയുടെ പദ്ധതിയെന്നാണ് ലഭിക്കുന്ന സൂചന.
Keywords: CM Raveendran, Covid, Coronavirus, Kerala, Enforcement
COMMENTS